2013 ഡിസംബർ 14, ശനിയാഴ്‌ച

സൂചകങ്ങള്‍ (Trading Indicators)

ഫോറക്സ്‌ മാര്‍കറ്റ്‌ കൂരിരുട്ട് നിറഞ്ഞ ഒരു കൊടുംകാട് ആണെങ്കില്‍ അവിടെ നമ്മെ വഴി നടത്താനുള്ള മിന്നമിനുങ്ങുകളും മെഴുതിരി വെട്ടവുമാണ് സൂചകങ്ങള്‍ അഥവാ INDICATORS. ഒരു ട്രേഡര്‍ക്ക് ഒരു പാടു സൂചകങ്ങള്‍ ലഭ്യമാണെങ്കിലും പ്രധാനമായ നാല് സൂചകങ്ങളെ കുറിച്ചു ഒന്ന് മനസ്സിലാക്കാം .അവയാണ് MA (MOVING AVERAGE) RSI (RELATIVE STRENGTH index)STOCHASTICS and MACD(MOVING AVERAGE CONVERGING AND DIVERGING)

മാര്‍കറ്റ്‌ എപ്പോഴും ആവേശം ജനിപ്പിക്കുന്ന ഒരിടമാണ് പക്ഷെ എപ്പോഴും ഓര്‍ത്തിരിക്കുക ,നമ്മുടെ ഇക്വിറ്റി തീരുന്നത് വരെ മാത്രമേ നമ്മുടെ ആവേശത്തിന് നിലനില്‍പുള്ളൂ അത് കഴിഞ്ഞാല്‍ നിരാശ മാത്രമേ ബാക്കി ഉണ്ടാകുകയുള്ളൂ .അതുകൊണ്ട് തന്നെ ഇക്വിറ്റി നഷ്ടപ്പെടുത്താതിരിക്കുക എന്നതിനാണ് ലാഭമുണ്ടാക്കുക എന്നതിനേക്കാള്‍ ഒരു ട്രേഡര്‍ പ്രാധാന്യം കൊടുക്കേണ്ടത് .ഓര്‍മിക്കുക ചുമര്‍ ഉണ്ടെങ്കിലേ ചിത്രം എഴുതാന്‍ പറ്റുള്ളൂ (ഞങ്ങള്‍ക്ക് ചുമര്‍ വേണ്ട ഞങ്ങള്‍ കടലാസില്‍ അല്ലെങ്കില്‍ കമ്പ്യുടരില്‍ വരച്ചോളം എന്ന് പറയുന്നവര്‍ക്ക് തല്‍ക്കാലം വിട ) ....

പലപ്പോഴും പല ട്രേഡര്സിന്റെയും വിന്‍ഡോ ചാര്ടുകളെ കൊണ്ടും ഇന്‍ഡികറ്ററുകളെ കൊണ്ടും നിറഞ്ഞിരിക്കുന്നത്‌ കാണാം ,ഇത് ശെരിയായ നടപടി അല്ല.ഒന്നോ രണ്ടോ ഇന്‍ഡികറ്ററുകള്‍, സപ്പോര്‍ട്ട് റെസിസ്റ്റന്‍സ് രേഖകള്‍ ഇത് മാത്രമേ ആവശ്യമുള്ളു കുറച്ചുകൂടി പരിശീലനം ആയാല്‍ അതും വേണ്ടെന്നു വെക്കാം . വെറും ഒരു മെഴുകുതിരി ചാര്‍ട്ടില്‍ മാത്രം വിജയകരമായി ട്രേഡ്‌ ചെയ്യുന്ന നിരവധി പേരുണ്ട് . ശെരി നമുക്ക് മേല്പറഞ്ഞ സൂചകങ്ങളെ വിശദമായി ഒന്ന് പരിചയപ്പെടാം

MA ഒരു ട്രേഡ്ര്‍ക്ക് ട്രേഡ് അവസരങ്ങള്‍ കണ്ടെത്താനുള്ള ഒരു മികച്ച ഇന്‍ഡികറ്റര്‍ ആണ് മൂവിംഗ് ആവറേജ് .ഉദാഹരണമായി ഒരു ട്രെണ്ടിംഗ് മാര്‍കറ്റില്‍ ഒന്നിലധികം മൂവിംഗ് ആവറേജ് ഉപയോഗിച്ച് "വാങ്ങല്‍" "വില്പന " അവസരങ്ങള്‍ കണ്ടെത്താവുന്നതാണ്. ഒരു നിശ്ചിത കാലയളവിലെ ആവറേജ് വില ഒരു ലൈനില്‍ അവാഹിച്ചതാണ് മൂവിംഗ് ആവറേജ്.ഒരു 7 day MA & 21day MA നിങ്ങളുടെ ചാര്‍ട്ടില്‍ ചേര്‍ത്ത ശേഷം 7 day ലൈന്‍ 21 day ലൈനിനെ cross ചെയ്തു മുകളിലോട്ട് വരുന്നിടം ഒരു buy സിഗ്നല്‍ ആയി കണക്കാക്കാം അത് പോലെ തിരിച്ചു sale സിഗ്നലും കണ്ടെത്താം .(പ്രത്യേകം ഓര്‍ക്കുക ട്രെണ്ടിന് അനുസരിച്ച് മാത്രം ട്രേഡ് ചെയ്യുക)

RSI താഴെ നിന്നും വാങ്ങുക , മുകളില്‍ വില്‍കുക ലാഭമുണ്ടാക്കാന്‍ പ്രാഥമികമായ ഈ നിയമമാണോ നിങ്ങള്‍ പിന്തുടരുന്നത്? എങ്കില്‍ നിങ്ങള്‍കുള്ള indicator ആണ് RSI. ഇത് ഒരു ഓസിലേട്ടര്‍ ആണ് ഒരു പെന്‍ഡുലം പോലെ 0 യില്‍ നിന്നും 100 ലേക്കും തിരിച്ചും ചലിച്ചുകൊണ്ടിരിക്കുന്ന ഇതിനനുസരിച്ച് നിങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാം . ഉദാഹരണമായി 100 എന്നത് വാങ്ങല്‍ പൂര്‍ണമായ അവസ്ഥ ആണ് (over purchase) സ്വാഭാവികമായും ഇവിടന്ന് ഒരു തിരിച്ചു പോകലിന് ആണ് സാദ്ധ്യത അത് കൊണ്ട് ഇത് ഒരു വില്‍പനയ്ക്ക് (sale) അനുകൂലമായ സമയമാണ് . അതുപോലെ സൂചിക 20ല്‍ താഴെ വരുമ്പോള്‍ വാങ്ങുന്നതിനെ കുറിച്ചും ചിന്തിക്കാവുന്നതാണ് (ഓര്‍ക്കുക ട്രെന്‍ഡ് ,മറ്റു മാര്‍കറ്റ്‌ അവസ്ഥകള്‍ ന്യൂസ്‌ എന്നിവ കണക്കിലെടുത്ത് മാത്രമേ അന്തിമ തീരുമാനം എടുക്കാവു )

STOCHASTICS RSI പോലുള്ള മറ്റൊരു ഓസിലെറ്റര്‍ ആണ് ഇത് .പൂര്‍ണമായ വാങ്ങല്‍ ,വില്പന എന്നിവക്കിടയിലുള്ള ചലനം . %k,%D എന്ന രണ്ടു ലൈനുകള്‍ ആണ് ഇതും RSI ആയുള്ള വ്യത്യാസം .ഇത് നമുക്ക് ഒരു ട്രേഡ് സിഗ്നല്‍ ആയി ഉപയോഗിക്കാം ഉദാഹരണമായി %K ലൈന്‍ %D ലൈനിനെ cross ചെയ്തു മുകളില്‍ പോയാല്‍ അത് ഒരു STRONG buy സിഗ്നല്‍ ആയി കണക്കാക്കാം .

MACD വളരെ പ്രാധാന്യമുള്ള ഒരു ഒസിലെറ്റര്‍ ആണ് MACD ട്രെന്‍ഡ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരു indicator ആണ് ഇത് . ഒരു സീറോ ലൈന്‍,macd ലൈന്‍ ,സിഗ്നല്‍ ലൈന്‍ ഇവ ചേര്‍ന്ന ഇവിടെ വാങ്ങല്‍ വില്‍ക്കല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു

ഒരു ട്രേഡ് നടത്തുമ്പോള്‍ തൊട്ടുമുന്‍പുള്ള നെഗറ്റീവ് പ്രൈസില്‍ സ്റ്റോപ്പ്‌ ലോസ്സ് ഇടുകയും അതിന്റെ ഇരട്ടി ലാഭം ഇടുകയും ചെയ്യുന്നതാണ്‌ ശെരിയായ രീതി . റിസ്ക്‌-രിവാര്‍ഡ റേഷ്യോ 1:2 ആയിരിക്കണം .അങ്ങിനെ വരുമ്പോള്‍ പകുതിയിലധികം ട്രേഡ് നഷ്ടം വന്നാലും മൊത്തം റിസള്‍ട്ട് പോസിറ്റീവ് ആകും. ഈ പോസ്റ്റ്‌ ഇതോടെ പൂര്‍ണമാകുന്നു fibonacci എന്ന അത്യധികം പ്രയോജനകരമായ ഒരു റ്റൊലിനെ കുറിച്ചുള്ള വിശദാംശങ്ങളും ആയി അടുത്ത പോസ്റ്റ്‌ ഉടനെ....... ************************************ --------------------------********************************

ഫോറെക്സ് CFD മാര്‍കറ്റ്‌ വളരെ സ്പെകുലടിവ് ആയ ഒരു മേഖല ആണ് അത് കൊണ്ട് തന്നെ നിങ്ങളുടെ investment പൂര്‍ണമായും നഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ നിലനില്‍കുന്നു .അതിനാല്‍ പൂര്‍ണമായും നഷ്ടം വന്നാലും അത് നിങ്ങളുടെ ജീവിതത്തെ വിപരീതമായി ബാധിക്കാത്ത നീക്കിയിരുപ്പ് പണം മാത്രം ഈ രംഗത്ത് നിക്ഷേപിക്കുകയും പൂര്‍ണമായ ജാഗ്രതയോടെ പ്രവൃത്തിക്കുകയും ചെയ്യേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു # ലേഖകന്‍ ഒരു ഫ്രീ ലാന്‍സ് ഐ ടി കണ്സല്‍ടന്റും, ഫോറെക്സ് ട്രേഡ്റും ബ്ലോഗറും ആണ് manojputhiyakunnath@yahoo.com എന്ന വിലാസത്തില്‍ ബന്ധപ്പെടാം

1 അഭിപ്രായം:

  1. പ്രധാനമായ നാല് സൂചകങ്ങളെ കുറിച്ചു ഒന്ന് മനസ്സിലാക്കാം .അവയാണ് MA (MOVING AVERAGE) RSI (RELATIVE STRENGTH index)STOCHASTICS and MACD(MOVING AVERAGE CONVERGING AND DIVERGING)

    മറുപടിഇല്ലാതാക്കൂ