2014 മാർച്ച് 2, ഞായറാഴ്‌ച

ഫോറകസ് ബേസിക്സ് -2

ഇത് വായിക്കുന്നതിനു മുന്‍പ്  ഫോറകസ് ബേസിക്സ് -1 എന്ന ഭാഗം വായിക്കുക 

           ഫോറകസ് ബേസിക്സ് -1 എന്ന മുന്‍ ബ്ലോഗില്‍ നമ്മള്‍ ഒരു ട്രേഡ് ചെയ്യുന്നതിനെപ്പറ്റിയും , ലിവറേജ് , മാര്‍ജിന്‍ , സ്വാപ് എന്നിവയെ കുറിച്ചും മനസ്സിലാക്കി. അതിന്‍റെ തുടര്‍ച്ച ആണ് ഈ ബ്ലോഗ്‌


           ഫോറകസ് ട്രേഡിംഗ് എന്നാല്‍ ഒരു കറന്‍സി കൊടുത്ത് മറ്റൊരു കറന്‍സി വാങ്ങുക എന്നാണ് .അതായത് ഒരേ സമയം ഒരു കറന്‍സി വാങ്ങുകയും മറ്റൊന്ന് വില്കുകയും ചെയ്യുന്നു.അത് കൊണ്ട് തന്നെ കറന്‍സി എപ്പോഴും ക്വോട്ട് ചെയ്യുന്നത് 2 വ്യത്യസ്ത കറന്‍സികള്‍ അടങ്ങിയ ഒരു ജോഡി ആയാണ്. ഇതിനെ കറന്‍സി പെയര്‍ എന്ന് വിളിക്കും. EUR/USD ,GBP/JPY തുടങ്ങിയവ ഉദാഹരണം.

   രണ്ടു വ്യത്യസ്ഥ കറന്‍സി കളുടെ ഒരു ജോഡി ആയാണ് ക്വോട്ട് ചെയ്യുക എന്ന് പറഞ്ഞുവല്ലോ,ഈ പെയറിലെ ആദ്യ കറന്‍സിയെ ബേസ് കറന്‍സി എന്നും രണ്ടാമത്തെ കറന്‍സിയെ ക്വോട്ട് കറന്‍സി എന്നും പറയും.ഉദാഹരണമായി EUR/USD എന്ന ജോഡിയില്‍ യുറോ ബേസ് കറന്‍സിയും ഡോളര്‍ ക്വോട്ട് കറന്‍സിയും ആണ്.GBP/USD=1.6550 എന്ന ക്വോട്ട് കണ്ടാല്‍ അതിനര്‍ത്ഥം .ഒരു പൌണ്ട് GBP വാങ്ങിക്കാന്‍ 1.6550 ഡോളര്‍ ആവശ്യമുണ്ട് എന്നാണ്.ഈ വില കൂടുമ്പോള്‍ അതിനര്‍ത്ഥം GBP യുടെ മൂല്യം കൂടുന്നു എന്നും ഡോളറിന്റെ മൂല്യം കുറയുന്നു എന്നുമാണ്.

  ബിഡ് ,ആസ്ക്‌ ,സ്പ്രെഡ് ഇവ എന്താണ് എന്ന് നോക്കാം



ഒരു  ക്വോട്ടില്‍ എല്ലായ്പോഴും  രണ്ടു വിലകള്‍ കാണാം (മുകളിലെ ചിത്രം ശ്രദ്ധിക്കുക )" ബിഡ്" പ്രൈസ് , "ആസ്ക്‌ " പ്രൈസ് എന്നിവയാണ് ഇവ. നമ്മുടെ കയ്യിലുള്ള കറന്‍സിയെ മാര്‍കറ്റ്‌ അല്ലെങ്കില്‍ ബ്രോകര്‍ വാങ്ങിക്കാന്‍ തയ്യാറുള്ള ഒരു വില അതാണ് ബിഡ് പ്രൈസ് .അതായത് ബിഡ് പ്രൈസിന ആണ് നമ്മുടെ കയ്യിലുള്ള കറന്‍സി നാം വില്പന നടത്തുന്നത്. ആസ്ക്‌ പ്രൈസ് എന്നാല്‍ വിപണിയില്‍ നിന്നും നമുക്ക് കറന്‍സി വാങ്ങിക്കാന്‍ നാം മുടക്കേണ്ട തുക.ഇത് ഇപ്പോഴും ബിഡ് പ്രൈസിനെക്കാള്‍ കൂടുതല്‍ ആയിരിക്കും.

               ഒരു ഉദാഹരണം നോക്കാം . euro/usd ക്വോട്ട്  1.3775/1.3777 എന്നാണെങ്കില്‍, ഇതില്‍ ആദ്യത്തെ വില ബിഡും വലതു വശത്തെ വില ആസ്കും ആണ് .അതായതു നിങ്ങളുടെ കയ്യില്‍ ഈ പെയര്‍  ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക്  1.3775 എന്ന വിലക്ക് വില്പന നടത്താം അതല്ല നിങ്ങള്‍ വാങ്ങുക ആണെങ്കില്‍ 1.3777 കൊടുക്കേണം .

               ബിഡും ആസ്കും തമ്മിലുള്ള ഒരു വില വ്യത്യാസം  നേരത്തെ സൂചിപ്പിച്ചല്ലോ ഇതിനെ ആണ് സ്പ്രെഡ്  എന്ന് പറയുന്നത്.ഇതിനെ വേണമെങ്കില്‍ ട്രേഡ് ചെയ്യാന്‍ നമ്മള്‍ കൊടുക്കുന്ന ബ്രോകരേജ് എന്നും വിശേഷിപ്പിക്കാം 
                                           Buy അഥവാ വാങ്ങല്‍ എന്ന പ്രക്രിയയെ 'ലോങ്ങ്‌ '(long) എന്നും വില്പനയെ "ഷോര്‍ട്ട്" എന്നും ചിലയിടത്ത് വിശേഷിപ്പിക്കാറുണ്ട് .

'ലോങ്ങ്‌ ' "ഷോര്‍ട്ട്"സ്പ്രെഡ്' ബിഡ്" പ്രൈസ് , "ആസ്ക്‌ " പ്രൈസ്  "ബേസ് കറന്‍സി"  "ക്വോട്ട് കറന്‍സി" "കറന്‍സി പെയര്‍" ഇവ എന്താണെന്ന് ആണ് നാം ഇന്ന് ചര്‍ച്ച ചെയ്തത്.

*********************************************************************************
Risk Warning: Trading in forex and Contracts for Difference (CFDs) is highly speculative and involves a significant risk of loss. Such trading is not suitable for all investors so you must ensure that you fully understand the risks before trading. .

ഫോറെക്സ് CFD മാര്‍കറ്റ്‌  വളരെ സ്പെകുലടിവ്  ആയ ഒരു മേഖല ആണ് അത് കൊണ്ട് തന്നെ നിങ്ങളുടെ  investment പൂര്‍ണമായും നഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ നിലനില്‍കുന്നു .അതിനാല്‍  പൂര്‍ണമായും നഷ്ടം വന്നാലും അത് നിങ്ങളുടെ ജീവിതത്തെ വിപരീതമായി ബാധിക്കാത്ത നീക്കിയിരുപ്പ് പണം മാത്രം ഈ രംഗത്ത് നിക്ഷേപിക്കുകയും പൂര്‍ണമായ ജാഗ്രതയോടെ പ്രവൃത്തിക്കുകയും ചെയ്യേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
  # ലേഖകന്‍ ഒരു ഫ്രീ ലാന്‍സ് ഐ ടി കണ്സല്‍ടന്റും, ഫോറെക്സ് ട്രേഡ്റും  ബ്ലോഗറും ആണ്  manojputhiyakunnath@yahoo.com എന്ന വിലാസത്തില്‍ ബന്ധപ്പെടാം




ഫോറെക്സ് ബേസിക്സ്- 1

എന്താണ് ഫോറെക്സ് ട്രേഡിംഗ് ഒരു കറന്‍സിക്കു മറ്റൊരു കറന്‍സിയെ അപേക്ഷിച്ച് മൂല്യത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ മുതലെടുത്ത്‌ മാര്‍കറ്റില്‍ നിന്നും ലാഭം എടുക്കാനുള്ള ശ്രമത്തിനെ ആണ് ഫോറെക്സ് ട്രേഡിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . ഉദാഹരണത്തിന് ഞാന്‍ ഇതെഴുതുന്നതിന് തൊട്ടുമുന്‍പുള്ള ഒരു അവസരത്തിലേക്ക് ശ്രദ്ധിക്കുക
12-02-2014 ഒരു ട്രേഡര്‍ ഒരു GBP/USD Trade ചെയ്യുന്നു എന്ന് സങ്കല്‍പിക്കുക. ഈ ദിവസത്തെ വിലയായ 1.6240 യ്ക്ക് 10000 പൌണ്ട് അദ്ദേഹം വാങ്ങിക്കുന്നു . തൊട്ടടുത്ത ദിവസം അതായതു 13-02-2014 നു വില 1.6650 ല്‍ എത്തിയപ്പോള്‍ അദ്ദേഹം അത് വില്പന നടത്തുന്നു . ഒരു ദിവസം കൊണ്ട് ഏകദേശം 310$ അദ്ദേഹം ലാഭം എടുക്കുന്നു .
അദ്ദേഹം എങ്ങിനെ ആണ് ലാഭം എടുത്തത്‌ എന്ന് മനസ്സിലായിക്കാണുമല്ലോ . ഇനി അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ നമുക്ക് ഒന്ന് വിശകലനം ചെയ്യാം .12-) തിയ്യതി അദേഹം GBP/USD വാങ്ങിക്കുന്നു ,എന്ന് വച്ചാല്‍ അന്നത്തെ വില പ്രകാരമുള്ള 16240$ കൊടുത്ത് 10000 പൌണ്ട് അദ്ദേഹം വാങ്ങിക്കുന്നു .അഥവാ USD കൊടുത്ത് GBP വാങ്ങുന്നു .അടുത്ത ദിവസം വില കൂടിയപ്പോള്‍ അദ്ദേഹം അത് വില്പന നടത്തുന്നു അതായത് തലേന്ന് വാങ്ങിയ 10 000 പൌണ്ട് കൊടുത്ത് 16550$ വാങ്ങിക്കുന്നു അഥവാ GBP കൊടുത്ത് USD വാങ്ങിക്കുന്നു. 

               ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാകും. മേല്‍പറഞ്ഞ ഒരു ട്രേഡ് നു തന്നെ ഏകദേശം 15000$ (ഏകദേശം പത്തു ലക്ഷം രൂപ )വേണ്ടി വന്നു .അപ്പോള്‍ കയ്യില്‍ വളരെ അധികം പണം ഉള്ളവര്‍ക്ക് മാത്രമേ ട്രേഡ് ചെയ്യാന്‍ പറ്റുകയുള്ളൂ എന്നാണോ? അല്ല എന്നാണ് ഉത്തരം. ഇവിടെ ആണ് നിങ്ങളുടെ ബ്രോക്കര്‍ അത്യധികം സൌകര്യപ്രദമായ "ലിവറേജ്" എന്ന ഫീച്ചര്‍ നിങ്ങള്‍ക്ക് നല്‍കുന്നത് .1:50,1:100,1:200....തുടങ്ങി പല രീതിയിലും ഉള്ള ലിവറേജ് നിങ്ങളുടെ ബ്രോക്കര്‍ നിങ്ങള്‍ക്ക് നല്‍കും. 

              എന്താണ് ലിവരെജ് എന്ന് നോക്കാം .ഉദാഹരണത്തിന് നിങ്ങളുടെ ബ്രോക്കര്‍ നിങ്ങള്‍ക്ക് 1:100 നല്‍കുന്നു എന്നിരിക്കട്ടെ അതിനര്‍ത്ഥം ആവശ്യമുള്ള തുകയുടെ 1% മാത്രം അടച്ച് നിങ്ങള്‍ക്ക് ഒരു ട്രേഡ് എടുക്കാം എന്നതാണ്.ഈ ട്രേഡ് ക്ലോസ് ചെയ്യുന്നത് വരെ ഈ 1% "മാര്‍ജിന്‍" ആയി നിങ്ങളുടെ ബ്രോക്കര്‍ മാറ്റി വെയ്ക്കും ഇതിനു പുറമേ നിങ്ങള്‍ ലിവറേജ് ഉപയോഗിക്കുന്ന ദിവസങ്ങളില്‍ നിങ്ങളുടെ ബ്രോക്കര്‍ ഒരു ചെറിയ നിരക്ക് ചുമത്തിയേക്കാം ഇതിന് "സ്വാപ്പ് എന്ന് പറയും. 

                      ഇത് ഞാന്‍ ഒന്ന് കൂടി വിശദീകരിക്കാം .നിങ്ങളുടെ വീട്ടിനടുത്ത് ഒരു കെട്ടിടം വില്പനയ്ക്ക് ഇട്ടിരിക്കുന്നു , മൂന്നു കോടി രൂപ കൊടുത്താല്‍ അത് നിങ്ങള്‍ക്ക് വാങ്ങിക്കാം നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ ഈ പ്രോപ്പര്ട്ടിക്ക് വന്‍ വില വര്‍ധന ഉണ്ടാകും എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു . പക്ഷെ നിങ്ങളുടെ കയ്യില്‍ പത്തു ലക്ഷം രൂപ മാത്രമേ ഉള്ളു.നിങ്ങള്‍ കെട്ടിട ഉടമയെ കാണുന്നു മൂന്നു കോടി രൂപയ്ക്ക് സമ്മതം അറിയിക്കുകയും പത്തു ലക്ഷം രൂപ അഡ്വാന്‍സ്‌ കൊടുക്കുകയും ബാക്കി തുക 6 മാസത്തിനുള്ളില്‍ തരാമെന്ന് എഗ്രിമെന്റ് ചെയ്യുന്നു .ആറു മാസത്തിനുള്ളില്‍ ഈ പ്രോപ്പര്‍ട്ടി മൂന്നര കോടിക്ക് വില്കാന്‍ സാധിച്ചാല്‍ മുടക്കുമുതലിന്റെ നാലിരട്ടിയോളം നിങ്ങള്‍ക്ക് ലാഭം കിട്ടുന്നു.അതല്ല ഒരു മാന്ദ്യം വരികയും വിലകള്‍ കുറയുകയും ചെയ്താല്‍ നിങ്ങളുടെ മുടക്കുമുതല്‍ പൂര്‍ണമായും നഷ്ടം ആകുകയും ചെയ്യുന്നു.

   ട്രേഡ്,ലിവറേജ്,മാര്‍ജിന്‍,സ്വപ്  തുടങ്ങിയവയാണ് നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്തത് . ബാക്കി അടുത്ത ബ്ലോഗില്‍......
Risk Warning: Trading in forex and Contracts for Difference (CFDs) is highly speculative and involves a significant risk of loss. Such trading is not suitable for all investors so you must ensure that you fully understand the risks before trading. .

ഫോറെക്സ് CFD മാര്‍കറ്റ്‌  വളരെ സ്പെകുലടിവ്  ആയ ഒരു മേഖല ആണ് അത് കൊണ്ട് തന്നെ നിങ്ങളുടെ  investment പൂര്‍ണമായും നഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ നിലനില്‍കുന്നു .അതിനാല്‍  പൂര്‍ണമായും നഷ്ടം വന്നാലും അത് നിങ്ങളുടെ ജീവിതത്തെ വിപരീതമായി ബാധിക്കാത്ത നീക്കിയിരുപ്പ് പണം മാത്രം ഈ രംഗത്ത് നിക്ഷേപിക്കുകയും പൂര്‍ണമായ ജാഗ്രതയോടെ പ്രവൃത്തിക്കുകയും ചെയ്യേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
  # ലേഖകന്‍ ഒരു ഫ്രീ ലാന്‍സ് ഐ ടി കണ്സല്‍ടന്റും, ഫോറെക്സ് ട്രേഡ്റും  ബ്ലോഗറും ആണ്  manojputhiyakunnath@yahoo.com എന്ന വിലാസത്തില്‍ ബന്ധപ്പെടാം