ലാഭം എടുക്കല്‍ ആണല്ലോ എല്ലാ വിപണിയുടെയും പരമമായ ലക്ഷ്യം , ഫോറക്സ് ട്രേഡ് അങ്ങിനെ തന്നെയാണ്. വിപണിയുടെ മൊത്തം ട്രെണ്ടിന് അനുസരിച്ച് ട്രേഡ് ചെയ്യുക എന്നാണ് വിപണിയെ ഒരു പരിധി വരെ എങ്കിലും നമ്മുടെ വരുതിയില്‍ ആക്കാനുള്ള മാര്‍ഗം .വിപണിയില്‍ എപ്പോള്‍ പ്രവേശിക്കണം എപ്പോള്‍ പിന്മാറണം എന്ന് നിര്‍ദ്ദേശിക്കുന്ന ഒട്ടനവധി ടൂളുകളെ നമുക്കറിയാം (MA,MACD, RSI തുടങ്ങിയവ. കൂടുതല്‍ വിവരങ്ങള്‍ക്ക് സൂചകങ്ങള്‍ എന്ന മുന്‍ പോസ്റ്റ് കാണുക )മറ്റൊരു മാര്‍ഗമാണ് fibonacci.
ഫിബൊനാച്ചി: മാര്‍കറ്റ് , ഫോറകസ്, സ്റ്റോക്ക് തുടങ്ങി എല്ലായിടത്തും പ്രയോജനകരമാകയാല്‍ കൂടുതല്‍ കൂടുതല്‍ പേര്‍ ഇന്ന് fibonacci ട്രേഡ് പ്രായോജകര്‍ ആയി തീര്‍ന്നിട്ടുണ്ട് .
ഫിസിക്സില്‍ പ്രാവീണ്യമുള്ളവര്‍ക്ക് fibonacci എന്താണ് എന്നറിയുന്നുണ്ടാകും. അങ്ങിനെയല്ലാത്തവര്‍ക്കായി ഒരു ചെറു വിശദീകരണം തരാം . ലിയനാഡോ ഫിബോനച്ചി എന്ന ഇറ്റാലിയന്‍ മാത്തമാറ്റിഷ്യന്‍ കണ്ടു പിടിച്ച സംഖ്യകളുടെ ഒരു പ്രത്യേകതരം വര്‍ഗ്ഗീകരണത്തെ ആണ് fibonacci എന്നറിയപ്പെടുന്നത് .0,1,1,2,3,5,8,13,21,34,55,89..... ഇവയില്‍ ഒരക്കം തൊട്ടു മുന്‍പിലുള്ള രണ്ട്‌അക്കങ്ങളുടെ തുക ആയിരിക്കും. (അതായത് 2=1+1,,5=3+2,21=13+8 ....എന്നിങ്ങനെ ) ഇനി നമ്മള്‍ ഈ നമ്പറുകളുടെ റേഷ്യോ കണ്ടു പിടിക്കുന്നു . ഈ fibonacci റേഷ്യോ ആണ് നമ്മള്‍ ഉപയോഗിക്കുന്നത് (0.236, 0.382,0.500,0.618......) ഇത് കേട്ട് ഭയപ്പെടേണ്ട .നിങ്ങള്‍ ഇതൊന്നും ഓര്‍മയില്‍ വെക്കുകയോ കണക്കു കൂട്ടി കണ്ടു പിടിക്കുകയോ വേണ്ട . നിങ്ങളുടെ ട്രേഡ് പ്ലാറ്റ്ഫോം ല്‍ നിന്നും ടൂള്‍ സെലെക്റ്റ് ചെയ്യുകയും വരക്കാനുള്ള സ്ഥാനം കാണിച്ചു കൊടുക്കുകയും ചെയ്താല്‍ മതി. ഈ fibonacci ലെവലുകള്‍ നിങ്ങളുടെ സപ്പോര്‍ട്ട് , resistance രേഖകള്‍ ആകുകയും അത് വെച്ച് ഒരു ട്രെണ്ടിംഗ് മാര്‍കറ്റില്‍ ലാഭമെടുക്കാന്‍ സാധിക്കുകയും ചെയ്തേക്കാം .
എന്ത് കൊണ്ട് fibonacci കൃത്യമായി ഫലവത്തകുന്നു എന്ന് ആര്‍ക്കും അറിയില്ല . പക്ഷെ ലോകത്തുള്ള മിക്കവാറും എല്ലാത്തിലും അപ്ലൈ ചെയ്യാന്‍ പറ്റിയ ഒരു മാജിക് റേഷ്യോ ആണ് fibonacci . DNA MOLECULES , നമ്മുടെ ശരീരത്തില്‍ കണ്ണ് , കാത് ,കയ്യ് തുടങ്ങിയ അവയവങ്ങള്‍ തമ്മിലുള്ള അനുപാതം ,സൌരയൂഥത്തില്‍ ഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം തുടങ്ങിയവ ഉദാഹരണം . ഡാവിഞ്ചിയുടെ ചിത്രങ്ങളില്‍ ഈ റേഷ്യോ കാണാം .ഇതിലെ 0.618 ദൈവത്തിന്‍റെ സംഖ്യ എന്നാണ് അറിയപ്പെടുന്നത് ( ഡാവിഞ്ചി കോഡ് വായിച്ചിട്ടുണ്ടോ?)
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :ട്രെന്‍ഡ് ലൈനിന്‍റെ ബേസ് വരക്കേണ്ടത് നിര്‍ബന്ധമായും ഇടതു വശത്ത് നിന്നും വലതു വശത്തേക്ക് ആയിരിക്കണം . ഒരു ട്രെന്‍ഡ് അവസാനിച്ച് retracement തുടങ്ങി എന്ന് ഉറപ്പിച്ച ശേഷമേ fibonacci അടയാളപ്പെടുത്താന്‍ പാടുള്ളൂ.
എപ്പോഴെല്ലാം: ഒരു ബുള്ളിഷ് ട്രെന്‍ഡ് അവസാനിച്ച് മാര്‍കറ്റ് തിരിച്ചു വരുമ്പോള്‍ സപ്പോര്‍ട്ട് ലൈനുകള്‍ മനസ്സിലാക്കാന്‍, അല്ലെങ്കില്‍ ഒരു ബീരിഷ് ട്രെന്‍ഡ് അവസാനിച്ച് മാര്‍കറ്റ് മുകളിലേക്ക് വരുമ്പോള്‍ റസിസ്ടന്‍സ് ലൈനുകള്‍ മനസ്സിലാക്കാന്‍ .
WARNING: ഒരു മാര്‍കറ്റ് ട്രെന്‍ഡ് 100% കൃത്യതയോടെ പ്രവചിക്കാന്‍ കഴിയില്ല യാദാര്‍ത്ഥ്യം ഇപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. അത് കൊണ്ട് തന്നെ , നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം resistance, സപ്പോര്‍ട്ട് ഏരിയ കണ്ടു പിടിക്കുകയും അവ ബ്രേക്ക് ആകുമ്പോള്‍ ഉചിതമായ നടപടികള്‍ എടുക്കുകയും ആണ് . ഒരു RESISTANCE ല്‍ നിന്നും അടുത്ത RESISTANCE ലേക്കുള്ള ദൂരം ഒരു ലാഭ ലക്ഷ്യമായി നമുക്ക് കണക്കാക്കാം . ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നു,
തുടക്കക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ഫോറകസ് ബേസിക് ഒരു പരമ്പര ആയി പോസ്റ്റ് ചെയ്യണം എന്ന് വിചാരിക്കുന്നു .അടുത്ത പോസ്റ്റ് അതായിരിക്കും
************************************ --------------------------********************************
ഫോറെക്സ് മാര്‍കറ്റ് വളരെ ഉയര്‍ന്ന ലിവരേജില്‍ ഉള്ള ഊഹ കച്ചവടം ആയ ഒരു മേഖല ആണ് അത് കൊണ്ട് തന്നെ നിങ്ങളുടെ investment പൂര്‍ണമായും നഷ്ടപ്പെടാനുള്ള സാദ്ധ്യതകള്‍ നിലനില്‍കുന്നു .അതിനാല്‍ പൂര്‍ണമായും നഷ്ടം വന്നാലും അത് നിങ്ങളുടെ ജീവിതത്തെ വിപരീതമായി ബാധിക്കാത്ത നീക്കിയിരുപ്പ് പണം മാത്രം ഈ രംഗത്ത് നിക്ഷേപിക്കുകയും പൂര്‍ണമായ ജാഗ്രതയോടെ പ്രവൃത്തിക്കുകയും ചെയ്യേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
# ലേഖകന്‍ ഒരു ഫ്രീ ലാന്‍സ് ഐ ടി കണ്സല്‍ടന്റും, ഫോറെക്സ് ട്രേഡ്റും ബ്ലോഗറും ആണ് manojputhiyakunnath@yahoo.com എന്ന വിലാസത്തില്‍ ബന്ധപ്പെടാം